Breaking News

ഏകീകൃത രക്തദാന പദ്ധതിയുമായി ബ്ലഡ്‌ ഡോണേർസ് കേരളക്കൊപ്പം സിറ്റിഗോൾഡും

 ഏകീകൃത രക്തദാന പദ്ധതിയുമായി ബ്ലഡ്‌ ഡോണേർസ് കേരളക്കൊപ്പം സിറ്റിഗോൾഡും

കൃത്യമായ ഇടവേളകളിൽ ഉടമകളും ജീവനക്കാരും രക്‌തദാനം ചെയ്യും


സിറ്റി ഗോൾഡിന്റെ പൊന്ന് പോലെ 916 ആണ് ജീവനക്കാരുടെ മനസ്സും..
കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ രക്തബാങ്കിൽ ഒരത്യാവശ്യം വരുമ്പോൾ ആദ്യത്തെ ഒരന്വേഷണം തൊട്ടടുത്തുള്ള സിറ്റി ഗോൾഡിലേക്കെത്തും.
അവിടത്തെ ഊർജ്ജസ്വലരായ ജീവനക്കാരിലാരെങ്കിലുമൊക്കെ ഓടി വന്ന് രക്തദാനവും നടത്തും.
ഇത് ഇന്നോ ഇന്നലെയോ മുതൽ തുടങ്ങിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് കാലമായി ഇതാണ് ശീലം. സ്ഥാപനത്തിന്റെ ഉടമകളും ജീവനക്കാരും ഇക്കാര്യത്തിൽ ഒരേ മനസ്സാണ്.

എത്ര തിരക്കുണ്ടായാലും രക്ത ദാനത്തിനായി ജീവനക്കാരെ വിട്ടു നൽകും.
ഇനിയിപ്പോൾ അതിനൊരു ഏകീകൃത രൂപവും കൂടി വരികയാണ്. ബി ഡി കെ കാസർഗോഡിന്റെ സഹകരണത്തോടു കൂടി , കൃത്യമായ ഇടവേളകളിൽ സ്ഥാപനത്തിന്റെ ഉടമകളും ജീവനക്കാരുമെല്ലാം രക്ത ദാനത്തിനായി പദ്ധതി തയ്യാറാക്കുകയാണ്. കൂടുതൽ ആവേശത്തോടെ, ആത്മാർത്ഥതയോടെ രക്ത ദാനത്തിനായി ഇനി എന്നും കാസർഗോഡ് സിറ്റി ഗോൾഡ് ഉണ്ടാവും, ഇതിന്റെ തുടക്കമെന്നോണം സിറ്റിഗോൾഡ് കാസറഗോഡ് ബ്രാഞ്ച് മാനേജർ അബ്ദുൾ തംജീദ് ഇന്ന് കാസറഗോഡ് രക്തബാങ്കിലെത്തി രക്‌തദാനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജീവനക്കാരടക്കമുള്ളവർ രക്തദാനത്തിനെത്തുമെന്ന് തംജീദ് പറഞ്ഞു. അവിടുത്തെ പൊന്നുപോലെ 916 ആണ് സിറ്റി ഗോൾഡിലെ മനുഷ്യ സ്നേഹികളും...

No comments