Breaking News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതിരോധത്തിലായി ബിജെപി, കൂട്ട രാജി, അന്വേഷണം കേരളത്തിലേക്ക്

 യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതിരോധത്തിലായി ബിജെപി, കൂട്ട രാജി, അന്വേഷണം കേരളത്തിലേക്ക്




മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്.

പ്രവീണ്‍ നെട്ടാരുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പ്രവീണ്‍ നെട്ടാരുവിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പി.യുമായ നളിന്‍ കുമാര്‍ കട്ടീലിനെയും മന്ത്രി വി. സുനില്‍ കുമാറിനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഇരുവരുടെ കാറുകള്‍ തടഞ്ഞുനിർത്തി ജനക്കൂട്ടം പ്രതിഷേധിച്ചു.

സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം റദ്ദാക്കി. ഇന്ന് ബെംഗളൂരുവില്‍ നടക്കാനിരുന്ന ആഘോഷ റാലിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

No comments