തന്റെ ഇന്നോവ കാറിന് അടിച്ച ഡീസലിൽ രണ്ട് പ്രാവശ്യവും വെള്ളം; എൻജിൻ തകരാർ സംഭവിച്ച കാറുടമ പരാതിയുമായി കോടതിയിൽ
തന്റെ ഇന്നോവ കാറിന് അടിച്ച ഡീസലിൽ രണ്ട് പ്രാവശ്യവും വെള്ളം; എൻജിൻ തകരാർ സംഭവിച്ച കാറുടമ പരാതിയുമായി കോടതിയിൽ
ബോവിക്കാനം :
ബോവിക്കാനത്തെ ശ്രീലക്ഷ്മി ഫ്യൂൽസ് പമ്പിൽ നിന്ന് ഡീസലിടിച്ചു തന്റെ വാഹനത്തിന് എൻജിൻ തകരാർ സംഭവിച്ചു എന്ന ആരോപണവുമായി മുളിയാർ ബെള്ളിപ്പാടി സ്വദേശി നാസർ ബെള്ളിപ്പാടി രംഗത്ത്.
രണ്ടു പ്രാവശ്യവും പ്രസ്തുത പമ്പിൽ നിന്ന് തന്റെ ഇന്നോവ കാറിന് ഫുൾ ടാങ്ക് ഡീസൽ അടിക്കുകയും, ആദ്യത്തേതിൽ വാഹനത്തിന് സ്റ്റാർട്ടിങ് പ്രോബ്ലം അനുഭവപ്പെടുകയും, പിന്നീട് വാഹനം റണ്ണിങ്ങിൽ തന്നെ ഓഫ് ആയി പോകുന്ന സ്ഥിതിവിശേഷവും ഉണ്ടായതായി അദ്ദേഹം പറയുന്നു.
ഷോറൂമിൽ പോയി പരിശോധിച്ചപ്പോഴാണ് ഡീസലിൽ ഭൂരിഭാഗവും വെള്ളം കലർന്നതും എഞ്ചിന് തകരാർ സംഭവിച്ചതായും അറിയുന്നത്,വാഹനത്തിന്റെ സാങ്കേതിക തകരാർ സംഭവിച്ച എല്ലാ ഭാഗകങ്ങളും മാറ്റി പുതുതായി ഫിറ്റ് ചെയ്യേണ്ട സ്ഥിതി ഉണ്ടായി, തന്മൂലം തനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും നാസർ പറയുന്നു.
എന്നാൽ വെള്ളം കലർന്ന ഡീസലുമായി പ്രസ്തുത പമ്പിൽ എത്തിയപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയും നിഷേധാത്മകമായ സമീപനവുമാണ് പമ്പുടമ സ്വീകരിച്ചത് എന്ന് നാസർ ആരോപിക്കുന്നു.
ഇതേ പമ്പിൽ നിന്ന് ഇന്ധനം അടിച്ചവർ മുൻപും സമാനമായ രീതിയിൽ പരാതിയുമായി മുന്നോട്ട് വന്നതായും,താൻ വിഷയത്തിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൻസ്യുമർ കോടതിയിൽ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും നാസർ അറിയിച്ചു.

No comments