Breaking News

ശരീരത്തിലെ 30 എല്ലുകൾ ഒടിഞ്ഞു, ‌ഞട്ടൽ മാറാതെ ആരാധക‍‍‍ർ കൂടുതൽ ശക്തനായി തിരിച്ചെത്തുമെന്ന് അവഞ്ചേഴ്സ് താരം ജെറെമി

 ശരീരത്തിലെ 30 എല്ലുകൾ ഒടിഞ്ഞു, ‌ഞട്ടൽ മാറാതെ ആരാധക‍‍‍ർ

കൂടുതൽ ശക്തനായി തിരിച്ചെത്തുമെന്ന് അവഞ്ചേഴ്സ് താരം ജെറെമി



മഞ്ഞ് നീക്കം ചെയ്യുന്ന യന്ത്രം ഇടിച്ച് കയറി ഹോളിവുഡ് താരം ജെറേമി റെന്നർ ഗുരുതരാവസ്ഥയിലാണെന്ന വാ‍ർത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് എത്തിയ നടന്റെ ആരോഗ്യാവസ്ഥ പഴയതുപോലെയാകാൻ പ്രാ‍ത്ഥിക്കുന്നതായി അറിയിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം നടൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അപകടത്തിലൂടെ തന്റെ ശരീരത്തിലെ 30 എല്ലുകൾ ഒടിഞ്ഞു എന്നും എന്നാൽ ഇതിൽ നിന്നെല്ലാം താൻ ശക്തനായി തിരികെ വരുമെന്നുമാണ് ജെറെമി കുറിപ്പിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാ‍ത്ഥിച്ച എല്ലാവ‍ർക്കും നന്ദി അറിയിക്കുകയും ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. നെഞ്ചിനും എല്ലുകൾക്കും സാരമായ പരുക്കുകളേറ്റ നടനെ അടുത്ത ദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

'ഈ പ്രത്യേക പുതുവർഷത്തിലെ എല്ലാ തീരുമാനങ്ങളും മാറി. എന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് കരകയറുകയാണ്, കുടുംബ ബന്ധങ്ങളിൽ ആ സ്നേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എല്ലാവരോടെയും സന്ദേശങ്ങൾക്കും നന്ദി പറയുകയാണ്. നിങ്ങൾക്കെല്ലാവർക്കും ഒരുപാട് സ്നേഹവും അഭിനന്ദനവും. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള സ്നേഹബന്ധം പോലെ തന്നെ ഈ ഒടിഞ്ഞ മുപ്പതിലധികം എല്ലുകളും ഒന്നാകുകയും കൂടുതൽ ശക്തമാകുകയും ചെയ്യും,' ജെറെമി എഴുതി. അവഞ്ചേഴ്സ് സിനിമയിലൂടെ ഹോക്ക് ഐ എന്ന കഥാപാത്രമായി പ്രേക്ഷ ശ്രദ്ധയാകർഷിച്ച താരമാണ് ജെറെമി റെന്നെർ. 'ദി ടൗണ്‍', 'മിഷന്‍ ഇംപോസിബിള്‍', 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്‌സ് ലേറ്റര്‍' തുടങ്ങിയവയാണ് ജെറെമിയുടെ പ്രശസ്ത ചിത്രങ്ങള്‍. 2021ൽ റിലീസ് ചെയ്ത 'ബാക് ഹോം എഗെയ്ൻ' ആണ് നടൻ പുതുതായി അഭിനയിച്ചത്.

No comments