Breaking News

കാനത്തൂർ സെവൻസിൽ ആവേശ കടലിരമ്പം ശക്തമായ പോരാട്ടത്തിനൊടുവിൽ യുവശക്തി കൊട്ടംകുഴിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫ്രണ്ട്സ് പൊവ്വൽ

 കാനത്തൂർ സെവൻസിൽ ആവേശ കടലിരമ്പം

ശക്തമായ പോരാട്ടത്തിനൊടുവിൽ യുവശക്തി കൊട്ടംകുഴിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫ്രണ്ട്സ് പൊവ്വൽ 

ഇന്ന് ഏബിഎസ് ബിൽഡേഴ്സ് കുണ്ടംകുഴിയും ബ്രദേഴ്സ് മോഗ്രാലും കൊമ്പ് കോർക്കുന്നു




കാനത്തൂർ: കാനത്തൂർ സെവൻസിൽ ഫുട്ബോൾ ആവേശ കടലിരമ്പം. ഇന്നലെ രാത്രി നടന്ന ശക്തമായ പോരാട്ടം പെനാൽറ്റിയിലേക്ക് നീങ്ങി ഒടുവിൽ ഫ്രണ്ട്സ് പൊവ്വലിന് വിജയം.യുവ ശക്തി കൊട്ടംകുഴി പൊരുതി തോറ്റു ഗോൾ നില 4 - 3.നിശ്ചിത സമയത്ത് ഇരു ടീമുകളും 1 - 1 എന്ന നിലയിൽ സമനില പാലിച്ചു. പെനാൽറ്റിയിലെ ആവേശക്കളിയിൽ പൊവ്വൽ ഫ്രണ്ട്സ് വിജയം സ്വന്തമാക്കി. ഗോപി ആൻ്റ് നാണു മെമോറിയൽ ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ് ആണ് സെവൻസ് ഫുട്ബോൾ ഒരുക്കുന്നത്.ഇന്നലെ കളി കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി.ഇന്ന് രാത്രി 8:30 മണിക്ക് നടക്കുന്ന കളിയിൽ ഏബി എസ് ബിൽഡേഴ്സ് കുണ്ടംകുഴി ബ്രദേഴ്സ് മോഗ്രാലിനെ നേരിടും.

No comments