Breaking News

മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് അനശ്ചിതകാല ബസ് സമരം

 മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം

ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് അനശ്ചിതകാല ബസ് സമരം


സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു. ഗതാമന്ത്രി ആന്റണി രാജുവുമായി നടത്തിയ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം നടത്തുമെന്ന് കാണിച്ച് ബസുടമകള്‍ മന്ത്രിക്ക് നോട്ടീസ് നല്‍കി.

വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ 5രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് മെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

അതേസമയം ചര്‍ച്ചയില്‍ യാതൊരു ഉറപ്പും ഗതാഗത മന്ത്രി നല്‍കാത്തതിനാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സംഘടന പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ് ഡീസല്‍ വില കൂട്ടിയതെന്നും അതിന് ശേഷം വില വര്‍ധന ഉണ്ടാകാത്തതിനാല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരത്തെ പിന്തുണയ്ക്കാനാകില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

No comments