Breaking News

പീഢനക്കേസുകളിലെ സി.പി.എം പ്രതികളെ അസ്റ്റുചെയ്യുക അശ്ലീല സന്ദേശം ഫോർവേഡ് ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക മുളിയാറിൽ യുഡിഎഫ് പ്രതിഷേധറാലി നടത്തി

 പീഢനക്കേസുകളിലെ സി.പി.എം പ്രതികളെ അസ്റ്റുചെയ്യുക

അശ്ലീല സന്ദേശം ഫോർവേഡ് ചെയ്ത ഗ്രാമ 
പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക 

മുളിയാറിൽ യുഡിഎഫ് പ്രതിഷേധറാലി നടത്തി




മുളിയാർ: വാട്സാപ് പൊതു ഗ്രൂപ്പിൽ അശ്ലീല മെസേജ് ഫോർവേഡ് ചെയ്ത മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ച് മാപ്പു പറയുക,പൊവ്വലിലെ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഢന ത്തിന് ഇരയാക്കിയ സംഭവത്തിലെ സി.പി. എം.പ്രവർത്തകർ അടക്കമുള്ള മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യുക,ഇരിയണ്ണി യിൽ പ്രായപൂർത്തിയാ കാത്ത വിദ്യാർത്ഥിനി യെ അടക്കം നിരവധി യുവതികളെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്യുക,ബോവിക്കാന ത്തെ സി.പി.എം നിയന്ത്രണ സഹകരണ സ്ഥാപനത്തിലെ ജീവന ക്കാരൻ്റെ ഭാര്യ
ഡിവൈഎഫ്ഐ പ്രദേശിക ഭാരവാഹി
കാരണം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഊർജ്ജിത അന്വേഷ ണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
ബോവിക്കാനം ടൗണിൽ മുളിയാർ പഞ്ചായത്ത് 
യു.ഡി.എഫ് നേതൃത്വ ത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു.
ചെയർമാൻ ബി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മധുകോടി സ്വാഗതം പറഞ്ഞു.എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു. കെ.ബി.മുഹമ്മദ് കുഞ്ഞി, ഇ.മണി കണ്ഠൻ പ്രസംഗിച്ചു. 

ഖാലിദ് ബെള്ളിപ്പാടി,
മൻസൂർ മല്ലത്ത്,
എ.ജനാർദ്ധനൻ, ടി.ഗോപിനാഥൻ,
 എം.കെ.അബ്ദുൾ റഹിമാൻ ഹാജി, മാർക്ക് മുഹമ്മദ്, 
സ്വരാജ് കാനത്തൂർ ഹനീഫ പൈക്കം, വേണുഗോപാൽ പാണുർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബ്ബാസ് കൊളച്ചപ്, എം.എച്ച്, അബ്ദുല്ല കുഞ്ഞി,മനാഫ്ഇടനീർ, അബ്ദുൽ ഖാദർ കുന്നിൽ,സി.എം.ആർ. റാഷിദ്,മുഹമ്മദലി മാസ്തികുണ്ട്, എം എ ഖാദർ, ബി.എം.ശംസീർ, അൽത്താഫ് പൊവ്വൽ, ഇഖ്ബാൽ തൈവളപ്പ്, ലെത്തീഫ് ഇടനീർ, നവാസ് ഇടനീർ നേതൃത്വം നൽകി.

No comments