കെഎംസിസി ഖത്തർ മൊയ്‌ദീൻ ആദൂർ മെമ്മോറിയൽ കാസറഗോഡ് ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് ജൂൺ 15, 16 ന് ഹാമിൽട്ടൺ ഇന്റർനാഷണൽ സ്പോർട്സ് ഗ്രൗണ്ടിൽ
കെഎംസിസി ഖത്തർ
മൊയ്‌ദീൻ ആദൂർ മെമ്മോറിയൽ
കാസറഗോഡ് ജില്ലാതല ഫുട്ബോൾ ടൂർണമെന്റ്
ജൂൺ 15, 16 ന് ഹാമിൽട്ടൺ ഇന്റർനാഷണൽ സ്പോർട്സ് ഗ്രൗണ്ടിൽ
ദോഹ : ദോഹ: ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മറ്റി കെഎംസിസി മുൻ കാസറഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ സ്മരണാർത്ഥം സംഘടപ്പിക്കുന്ന കാസർകോട് ജില്ലാതല ലെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 1 ജൂൺ 15,16നു വ്യാഴം ,വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതൽ ഖത്തറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്പോർട്സ് ഗ്രൗണ്ടിൽ അരങ്ങേറും. മത്സര നടത്തിപ്പിൻറെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഖത്തർ കെഎംസിസി സ്പോർട്സ് വിംഗ് ഭാരവാഹികൾ അറിയിച്ചു.
കാസർകോട് ജില്ലയിലെ പ്രഗൽഭ ഫുട്ബോൾ ടീമുകളായ മഞ്ചേശ്വരം , കാസർകോട് , ഉദുമ , കാഞ്ഞാഞ്ഞട് ,തൃക്കരിപ്പൂർ എന്നീ അഞ്ചു ടീമുകളാണ് ടൂർണമെന്റ്ൽ അണിനിരക്കുന്നത്. ദോഹയിലെ മികച്ച കളിക്കാറുകൾ വിവിധ ടീമുകൾക്കു വേണ്ടികളിക്കും
ഫൈനലിൽ വിജയികളാവുന്ന ടീമിന് വിന്നേഴ്സ് പ്രൈസ് മണിയും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം
സ്ഥാനക്കാർക്ക് പ്രൈസ് മണിയും റണ്ണറപ് ട്രോഫിയും, നൽകപ്പെടുമെന്ന് സ്പോർട്സ് കമ്മിറ്റി ഭാരവാഹികൽ അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സമീർ . ട്രഷർ സിദ്ദിഖ് മണിയംപാറ , ജില്ലാ ഭാരവാഹികളായ ഷാനിഫ് പൈക ,കെ സി സാദിഖ് ,കെ ബി മുഹമ്മദ് ബായാർ , സകീർ ഏരിയ , സ്പോർട്സ് വിങ് ഭാരവാഹികളായ നിസ്തൽ പട്ടേൽ , ഹാരിസ് ചൂരി , മീഡിയ വിങ് ഭാരവാഹികളായ അബ്ദുൽ റഹിമാൻ എരിയാൽ , മൻസൂർ തൃക്കരിപ്പൂർ , അഹമ്മദ് ഷഹ്ദഫ് , സിദ്ദിഖ് മഞ്ചേശ്വരം വിവിധ മണ്ഡലം ഭാരവാഹികളായ റസാഖ് , ഹാരിസ് എരിയാൽ , ഷെഫീഖ് ചെങ്കള , മാക് ആദൂർ , അൻവർ , സലാം ഹബീബി , അൻവർ ചെറുവത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

No comments