Breaking News

മൊഗ്രാൽ പുത്തൂർ കൃഷിഭവൻ്റെ കെട്ടിടനിർമ്മാണം ആരംഭിക്കണം മുസ്ലിം ലീഗ് 15-ാം വാർഡ് നേതൃയോഗം

 മൊഗ്രാൽ പുത്തൂർ കൃഷിഭവൻ്റെ കെട്ടിടനിർമ്മാണം ആരംഭിക്കണം

മുസ്ലിം ലീഗ് 15-ാം വാർഡ് നേതൃയോഗം 


മൊഗ്രാൽ പുത്തൂർ : പഞ്ചായത്തിലെ കൃഷിഭവൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് 15-ാം വാർഡ് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. അറഫാത്ത് നഗറിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടം ദേശീയ പാത വികസനത്തിൻ്റെ ഭാഗമായിട്ടാണ് പൊളിച്ചുമാറ്റിയത്.എൻ എച്ച് വിഭാഗത്തിൽ നിന്നും ഇതിൻ്റെ നഷ്ടപരിഹാര തുകയും ലഭിച്ചിരുന്നു. ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തനം.എത്രയും വേഗത്തിൽ നിർമ്മാണം ആരംഭിക്കണം.
പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെ 15-ാം വാർഡ് പര്യടനം ലീഗ് ഹൗസിൽ ചേർന്നു.

മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻവർ ചേരങ്കയ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ സി പി അബ്ദുല്ല അദ്ധ്യക്ഷം വഹിച്ചു പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന :സെക്രട്ടറി സിദ്ദിഖ് ബേക്കൽ വിഷയാവതരണം നടത്തി.

ഖാഹിദേ മില്ലത്ത് സൗദത്തിന് ഫണ്ട്‌ സ്വരൂപിക്കാനും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാനും തീരുമാനിച്ചു .യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുന്നു.വാർഡ് മെമ്പർ നൗഫൽ പുത്തൂർ എല്ലാ രംഗത്തും സജീവമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ നേതൃത്വത്തെ അറിയിച്ചു വിപുലമായ വാർഡ് കൺവെൻഷൻ വിളിച്ച് ചേർക്കും മുസ്ലിം ലീഗ് 75 വാർഷിക ദിനത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും
വനിതാ ലീഗ് വാർഡ് യോഗം വിളിച്ച് ചേർക്കും 

ഭാരവാഹികളായ പി. എം.കബീർ, മുഹമ്മദ് കുന്നിൽ,
.എ.കെ.ഷാഫി കരീം ചൗക്കി, കെ ബി അഷ്റഫ്, എം എം അസീസ്, മണ്ഡലം പ്രവർത്തക സമിതി അംഗം എസ് പി സലാഹുദ്ധീൻ,എം എ നജീബ്, ഷെഫീഖ് പീ ബീസ്, മാഹിൻ കുന്നിൽ, ഇർഫാൻ കുന്നിൻ, കെ എം അബ്ദുൽ റഹിമാൻ, അസീബ് ചൗക്കി, ഹംസ പുത്തൂർ, ' മുഹമ്മദ് മൂല, ബഷീർ പൗർ, ഷാഫി കച്ചായി, നൗഫൽ പുത്തൂർ ,പി എ അബ്ബാസ്, പി എച്ച് അഫ്റാസ് ,റഷീദ് പോസ്റ്റ്, സി എച്ച് റഫീഖ്, മുബശ്ശിർ, മുഫീദ് ,ജൗഹർ തുടങ്ങിയവർ സംബന്ധിച്ചു,

No comments