Breaking News

നിബന്ധനകളില്‍ ഇളവ്: മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും

 നിബന്ധനകളില്‍ ഇളവ്: മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും


ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് വരുന്നു. കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിയ്ക്ക് കേരളത്തിലേക്ക് വരാന്‍ അവസരം ഒരുങ്ങുന്നത്.

സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പോലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.

തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്നാണ് മഅ്ദനി കേരളത്തിലെത്തുക. തുടര്‍ന്ന് 12 ദിവസം കേരളത്തില്‍ തുടരും. പിതാവിനെ കാണാന്‍ മാത്രമാണ് മഅ്ദനി നാട്ടിലെത്തുന്നത്. കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

20 പോലിസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലിരിക്കെ കര്‍ണാടക പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.

No comments