ആറ് മാസത്തിനിടെ ഒന്നരലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു; പേവിഷബാധയേറ്റ് 7 മരണം
ആറ് മാസത്തിനിടെ ഒന്നരലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു; പേവിഷബാധയേറ്റ് 7 മരണം
സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കടിയേറ്റ് ചികിത്സ തേടിയവരുടെ കണക്കുള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒന്നര ലക്ഷത്തിസധികം പേര്‍ക്കാണ് ആറ് മാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത്. പേവിഷബാധയേറ്റ് ഏഴ് പേരാണ് മരിച്ചത്. 10 ലക്ഷത്തിലേറെ പേര്‍ക്കാണ് ആറര വര്‍ഷത്തിനിടെ കടിയേറ്റത്. എന്നാല്‍ വാര്‍ത്തകളായത് ചുരുക്കം സംഭവങ്ങളാണെങ്കിലും തെരുവുനായ കടിച്ച് കീറിയവരുടെ കണക്കുകള്‍ നിരവധിയാണെന്ന് ആശുപത്രി രേഖകള്‍ സൂചിപ്പിക്കുന്നു.
തെരുവുനായയുടെ ആക്രമണത്തില്‍ ജനുവരിയില്‍ 22,922 പേരാണ് ചികിത്സ തേടിയത്. 25,359 പേരാണ് ഫെബ്രുവരിയില്‍ ചികിത്സ തേടിയത്. മാര്‍ച്ചില്‍ ഈ കണക്ക് 31,097 ആയി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 29,183 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 28,576 പേര്‍ക്ക് മെയ് മാസത്തിലും കടിയേറ്റു. അതേസമയം ജൂണിലെ അനൗദ്യോഗിക കണക്കുകള്‍ 25000 ത്തിലധികമാണ്. വളര്‍ത്തു നായ്ക്കളുടെ കടിയേറ്റവരും ഈ കണക്കില്‍പ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും തെരുവുനായ്ക്കളാണെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 2017ല്‍ 1.35 ലക്ഷത്തില്‍ നിന്ന കണക്കുകള്‍ 2022 ആയതോടെ രണ്ടരലക്ഷമായി ഉയര്‍ന്നു എന്നത് പേടിപ്പിക്കുന്ന സത്യമാണ്. സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുതലുള്ളത് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ്. സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് വ്യക്തമാക്കി മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും വ്യക്തമാക്കി. മാരകമായ മുറിവുള്ള, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ തെരുവുനായ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തിയത്.
No comments