വിദൂരതയിലേക്ക് പറന്നകന്ന പൂമ്പാറ്റ ദിൽഷാദിന്റെ ഓർമ്മകൾ അയവിറക്കി ബി എ ആർ എച്ച് എസ് എസ് 2003 ബാച്ച്
വിദൂരതയിലേക്ക് പറന്നകന്ന പൂമ്പാറ്റ
ദിൽഷാദിന്റെ ഓർമ്മകൾ അയവിറക്കി ബി എ ആർ എച്ച് എസ് എസ് 2003 ബാച്ച്
പ്രിയപ്പെട്ട ദിൽഷാദ് എന്ന ഇഷ്ട സഹപാഠി നമ്മളിൽ നിന്നും വിട പറഞ്ഞിട്ട് 20 വർഷം പൂർത്തിയാകുമ്പോൾ
ഇന്നലെ എന്ന പോലെ യാണ് ഓർമ്മകൾ. സ്കൂൾ കാലത്തെ സൗഹൃദവും കുസൃതി കളും, എല്ലായ്പോഴും മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുകയാണ്.
എല്ലാ ശരീരവും മരണ ത്തിൻ്റെ രുചി അറിയും എന്നുള്ളത് യാഥാർത്ഥ്യ മാണെങ്കിലും ദിൽഷാദി ന്റെ അകാല മരണം ഇന്നും മനസ് ഉൾകൊള്ളാത്ത നഷ്ട പട്ടികയിലെ ഒന്നാണ്.
കുടുംബത്തിനും, അധ്യാപകർക്കും സൗഹൃദ വലയത്തിനും കൂട്ടുകാർക്കും സഹ പാഠികൾക്കും ഒരു പോലെ സ്വീകര്യനായ സ്നേഹ സമ്പന്ന
സൽ ഗുണവ്യക്തിത്വ മായിരുന്നു. പത്താംതരം കഴിഞ്ഞ് 2003 ജൂൺ നാലിന് ആയിരുന്നു പ്രിയപ്പെട്ട ദിൽഷാദ് നമ്മിൽ നിന്നും വിദൂരതയിലേ ക്കെങ്ങോ പറന്ന കന്നത്.
സഹപാഠികളായ നമ്മൾക്ക് ദിൽഷാദു മായുള്ള അനുഭവങ്ങൾ വേദനിപ്പിക്കുന്ന ഓർമ്മകളാണെങ്കിൽ അവൻ്റെ മാതാപിതാ ക്കൾക്കും കുടുംബങ്ങ ൾക്കും അത് എത്ര ത്തോളം ആഘാത മാവും സൃഷ്ടിച്ചിരി ക്കുക എന്ന് ഞാൻ പലപ്പോഴും ഓർത്ത് പോയിട്ടുണ്ട്.
ഇളം പ്രായത്തിൽ ഇത്ര മാത്രം ജന മനസ്സുക ളിൽ ഇടംനേടാൻ പറ്റിയ ദിൽഷാദ് ഒരുപക്ഷേ ഇന്ന് ജീവിച്ചിരുന്നെ ങ്കിൽ വലിയ നിലകളിൽ എത്തപ്പെടുമായിരുന്നു. ജഗന്നിയന്താവിന്റെ അലംഗനീയമായ വിധിയെ ആർക്കും തടയാൻ ആവില്ലല്ലൊ.
ദിൽഷാദിന്റെ നല്ല ഓർമ്മകൾക്ക് മുമ്പിൽ പരലോക ജീവിതം ധന്യമാകട്ടെ എന്ന പ്രാർത്ഥന മാത്രം സമർപ്പിക്കുന്നു.
ബി.എ.ആർഎച്ച്. എസ്.എസിൻ്റെ ക്ലാസ് മുറിയിലും ചുറ്റുവട്ടത്തും പാറി പറന്ന പൂമ്പാറ്റ യായ ഇഷ്ട സുഹൃത്തിന്റെ കണ്ണീരോർമ്മകളിൽ
മുഴുകിയവർക്കൊപ്പം
ഞാനുമുണ്ട്.
അനീസ മൻസൂർ മല്ലത്ത്
(ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷ മുളിയാർ)

No comments