എസ്എസ്എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ ആദ്യ വാരം ചള്ളങ്കയത്ത്
എസ്എസ്എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ ആദ്യ വാരം ചള്ളങ്കയത്ത്
പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് ഇബ്രാഹിം സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്തു
കുമ്പള :എസ് എസ് എഫ് മുപ്പതാമത് എഡിഷന്‍ കുമ്പള ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 2 മുതൽ 9 വരെ ചള്ളങ്കയത്ത് നടക്കും.
ഡിവിഷനിലെ ആയിരത്തോളം വീടുകളില്‍ ഫാമിലി സാഹിത്യോത്സവ്, നൂരിലധികം ബ്ലോക്ക് സാഹിത്യോത്സവ് നടന്ന കൊണ്ടിരിക്കുന്നു.തുടർന്ന് യൂണിറ്റ്, അഞ്ചു സെക്ടര്‍ സാഹിത്യോത്സവുകള്‍ക്കും ശേഷമാണ് ഡിവിഷൻ സാഹിത്യോത്സവ് നടക്കുക.
ഡിവിഷൻ സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക സംഗമങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പ്രഖ്യാപന സംഗമം ഡിവിഷൻ പ്രസിഡന്റ് മിഖദാദ് ഹിമമിയുടെ ആദ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് ഇബ്രാഹിം സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമിദ് അൻവർ അൽ അഹ്ദൽ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി നംഷാദ് മാസ്റ്റർ ബെജ്ജ സാഹിത്യോത്സവിന്റെ സന്ദേശം കൈമാറി. സിയാദ് കളത്തൂർ, റഫീഖ് ഹിമമി, രിഫായി സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി,ഉമറാകൾ, യൂണിറ്റ് ഭാരവാഹികൾ സംബന്ധിച്ചു.
ഉമൈർ സഖാഫി കളത്തൂർ സ്വാഗതവും,നന്ദിയും പറഞ്ഞു

No comments