Breaking News

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ ഒരു മാസത്തിനിടെ 90 രൂപയോളമാണ് കോഴിയിറച്ചിക്ക് വില കൂടിയത്

 സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

ഒരു മാസത്തിനിടെ 90 രൂപയോളമാണ് കോഴിയിറച്ചിക്ക് വില കൂടിയത്  



സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിക്കുന്നു കഴിഞ്ഞ ഒരു മാസത്തിനിടെ 90 രൂപയോളമാണ് കോഴിയിറച്ചിക്ക് വില കൂടിയത്  

കോഴിക്കോട് \ സംസ്ഥാനത്ത് കോഴി ഇറച്ചി വിലയില്‍ വന്‍ വര്‍ധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയാണ് നിലവിലെ വില. 160 മുതല്‍ 170 രൂപ വരെയായിരുന്നു നേരത്തെ വിപണി വില.കഴിഞ്ഞ ഒരു മാസത്തിനിടെ 90 രൂപയോളമാണ് കോഴിയിറച്ചിക്ക് വില കൂടിയത് കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വര്‍ധിച്ചു. ഒരു കോഴി മുട്ടക്ക് 6 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 4-5 രൂപയായിരുന്നു.

ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു. എന്നാല്‍ അനാവശ്യമായി ഫാം ഉടമകള്‍ വില വര്‍ധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.

No comments