മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ തള്ളി മറുനാടൻ മലയാളിയുടെ ചെയ്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ തള്ളി
മറുനാടൻ മലയാളിയുടെ ചെയ്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
മറുനാടൻ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ തള്ളി. മറുനാടൻ മലയാളിയുടെ ചെയ്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിശിതമായ വിമർസനമാണ് ഹൈക്കോടതി നല്കിയത്.ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ രക്ഷക്ക് ഹൈക്കോടതിയും എത്തിയില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ഷാജന്റെ മുൻ കൂർ ജാമ്യത്തിലെ വിധി കാത്ത് ഇരുന്നത്. ഹൈക്കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിക്ക് ശേഷം ഇനി സുപ്രീം കോടതിയേ സമീപിക്കുമോ എന്നും വ്യക്തമല്ല.
മുമ്പ് എറണാകുളം ജില്ലാ കോടതിയും ജാമ്യം തള്ളിയിരുന്നു. ജില്ലാ കോടതിയും ജാമ്യം തള്ളിയപ്പോൾ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയോ അറസ്റ്റ് വരിക്കുകയോ ആണ് ഷാജൻ സ്കറിയക്ക് മുന്നിലെ വഴി.ഷാജൻ സ്കറിയയുടെ വക്കീലിന്റെ വാദങ്ങൾ ഹൈക്കോടതി നിരാകരിക്കുകയായിരുന്നു.2 ആഴ്ച്ചയോളമായി ഷാജനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം പോലീസ് പരതുന്നു എങ്കിലും ഷാജൻ ഒളിവിലാണ്. കേരളം വിട്ടതായാണ് സൂചനകൾ. ഇതിനിടെ മറുനാടൻ മലയാളിയേ അനുകൂലിച്ച് കെമാൽ പാഷ, വി ഡി സതീശൻ, കെ സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , ശോഭാ സുരേന്ദ്രൻ എന്നിവർ രംഗത്ത് വരികയുണ്ടായി.മറുനാടൻ മലയാളി ഓഫീസിൽ പല തവണ പോലീസ് എത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് മറുനാടൻ മലയാളി ന്യൂസ് റീഡർ ആയ സുദർശൻ നമ്പൂതിരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സുദർശൻ ജയിലിൽ ആണ്. ലൈംഗീക പീഢന കേസിലെ സ്ത്രീയുടെ പേരും വിവരങ്ങളും ചിത്രവും വീഡിയോയും വയ്ച്ച് ഇരക്കെതിരേ വാർത്ത ചെയ്ത കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് ഉണ്ടായത്.

No comments