Breaking News

സേവന രംഗത്ത് അജ്മാൻ കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരം രാജ് മോഹൻ ഉണ്ണിത്താൻ എം പി

 സേവന രംഗത്ത് അജ്മാൻ കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരം

രാജ് മോഹൻ ഉണ്ണിത്താൻ എം പി
        


സേവന രംഗത്ത് അജ്മാൻ കെ എം സി സി യുടെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും , കോവിഡ് കാലത്ത് സ്വന്തമായി ഐസുലേഷൻ സ്ഥാപിച്ച ഏക സംഘടന അജ്മാൻ കെ എം സി സി യാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി. അജ്മാൻ കെ എം സി സി നല്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ൽ ബി ജെ പി- സംഘ്പരിവാർ ശക്തികളെ തോല്പിക്കാൻ തയ്യാറായിരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.കാസറകോഡ് ജില്ലയിലെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ വിശദീകരണo നല്കുകയും ജനങ്ങളുമായി സംവ്വദിക്കുകയും ചെയ്തു.സ്വീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ആസിഫ് പള്ളംങ്കോട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാഫി മാർപ്പിനട്ക്ക അധ്യക്ഷത വഹിച്ച യോഗം കെ എം സി സി യു എ ഇ ട്രഷറർ നിസാർ തളങ്കര നിർവ്വയിച്ചു.അജ്മാൻ കെ എം സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ .ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂൽ , മുൻ വഖഫ് ബോർഡ് സി ഇ ഒ ജമാൽ , ഇൻകാസ് ഗ്ലോബൽ മെമ്പർ റാഫി പട്ടേൽ , സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.അജ്മാൻ കെ കെ എം സി സി യുടെയും ഇൻകാസിന്റെയും സംസ്ഥാന ജില്ലാ മണ്ഡല നേതാക്കൻമാർ സംബന്ധിച്ചു.അജ്മാന്റെ വിവിധ മേഖലകളിൽ നിന്ന് നൂറ് കണക്കിനു പ്രവർത്തകരാണു ഒരുമിച്ചു കൂടിയത്.യോഗത്തിൽ കെ എം സി സി കാസറകോഡ് ജില്ലാ ട്രഷറർ ഹസൈനാർ കാഞ്ഞങ്ങാട് നന്ദി പറഞ്ഞു.

No comments