Breaking News

അബദ്ധത്തില്‍ കിണറ്റില്‍ വീണ് മകള്‍, രക്ഷിക്കാനായി എടുത്തുചാടി അമ്മയും, ഇരുവര്‍ക്കും രക്ഷകരായത് ഫയര്‍ഫോഴ്‌സ്

 അബദ്ധത്തില്‍ കിണറ്റില്‍ വീണ് മകള്‍, രക്ഷിക്കാനായി എടുത്തുചാടി അമ്മയും, ഇരുവര്‍ക്കും രക്ഷകരായത് ഫയര്‍ഫോഴ്‌സ്


മലപ്പുറം: കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി എടുത്തുചാടിയ 61കാരിയായ മാതാവിനും മകള്‍ക്കും രക്ഷകരായെത്തി അഗ്നിരക്ഷാസേന. മലപ്പുറം ജില്ലയിലാണ് സംഭവം. 30 കാരിയായ നിഷയെയും അമ്മ ഉഷയെയുമാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്നും രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നിഷ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട അമ്മ ഉഷ മകളെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.

മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. എന്നാല്‍ തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് വിവരം മഞ്ചേരി ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments