Breaking News

എസ്എസ്എഫ് മുപ്പതാമത് കുമ്പള ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം ഇന്ന്

 എസ്എസ്എഫ് മുപ്പതാമത് കുമ്പള ഡിവിഷൻ സാഹിത്യോത്സവ്

പ്രഖ്യാപനം ഇന്ന് 


കുമ്പള :എസ് എസ് എഫ് മുപ്പതാമത് എഡിഷന്‍ കുമ്പള ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനം ഇന്ന് ചള്ളങ്കയം താജുൽ ഉലമ സുന്നി സെന്ററിൽ നടക്കും.സോൺ പരിധിയിലെ എസ് എസ് എഫ്, എസ് വൈ എസ് എസ് എം എ, എസ് ജെ എം സോൺ സർക്കിൾ നേതാക്കൾ സംബന്ധിക്കും.

ഡിവിഷനിലെ ആയിരത്തോളം വീടുകളില്‍ ഫാമിലി സാഹിത്യോത്സവ്, നൂരിലധികം ബ്ലോക്ക്‌ സാഹിത്യോത്സവ് നടന്ന കൊണ്ടിരിക്കുന്നു.തുടർന്ന് യൂണിറ്റ്, അഞ്ചു സെക്ടര്‍ സാഹിത്യോത്സവുകള്‍ക്കും ശേഷമാണ് ഡിവിഷൻ സാഹിത്യോത്സവ് നടക്കുക.

ഡിവിഷൻ സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക സംഗമങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ്‌ മിഖദാദ് ഹിമമിയുടെ ആദ്യക്ഷതയിൽ സൈനുദ്ദീൻ സുബ്ബായ്കട്ട ഉദ്ഘാടനം ചെയ്തു. ഉനൈസ് കുമ്പോൾ, വാസിഹ് സഖാഫി കുമ്പോൾ, ഹാഫിസ് ഉനൈസ് ഹിമമി കളത്തൂർ, സിയാദ് കളത്തൂർ, ഷാനിദ് മുഹ്യദ്ദീൻ നഗർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ മൂകുറോഡ്,രിഫായി സഖാഫി ശാന്തിപ്പള്ള സംബന്ധിച്ചു.ഉമൈർ സഖാഫി കളത്തൂർ സ്വാഗതവും റഫീഖ് ഹിമമി നന്ദിയും പറഞ്ഞു.

No comments