Breaking News

മുപ്പതാമത് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് നാരമ്പാടിയിൽ സ്വാഗതസംഘം നിലവിൽ വന്നു

 മുപ്പതാമത് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് നാരമ്പാടിയിൽ

സ്വാഗതസംഘം നിലവിൽ വന്നു



എ കെ സഖാഫി കന്യാന ചെയർമാൻ ഉമ്മർ നാരമ്പാടി കൺവീനർ അഷ്‌റഫ്‌ (ബാച്ച) ഫിനാൻസ് കൺവീനർ.




നാരമ്പാടി - മുപ്പതാമത് SSF ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവിന് വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. 300 ഓളം മത്സരികൾ മാറ്റുരക്കുന്ന ഡിവിഷൻ സാഹിത്യോത്സവിന് നാരമ്പാടി യൂണിറ്റിലാണ് വേദി ഒരുങ്ങുന്നത്. ബ്ലോക്ക്‌ സാഹിത്യോത്സവ് 48 യൂണിറ്റ് സാഹിത്യോത്സവ് 5 സെക്ടർ സാഹിത്യോത്സവും കഴിഞ്ഞാണ് മത്സരികൾ ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ജനറൽ സെക്രട്ടറി ഷംഷാദ് ഹിമമി സഖാഫി അധ്യക്ഷനായ യോഗത്തിൽ SSF കാസർഗോട് ജില്ല സെക്രട്ടറിമാരായ ഖാദർ സഖാഫി നാരമ്പാടി ഫൈസൽ സൈനി പെരടാല സംബന്ധിച്ചു. SYS ബദിയടുക്ക ജനറൽ സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കൽ, ജിസിസി ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി സത്താർ കോരിക്കാർ, എ കെ സഖാഫി കന്യാന എന്നിവർ സംസാരിച്ചു. അബൂബക്കർ ഹിമമി നന്ദി പറഞ്ഞു.

*സ്വാഗത സംഘം*
• ഉപദേശക സമിതി
ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബഷീർ സഖാഫി കൊല്യം,സത്താർ കോരിക്കാർ
• ചെയർമാൻ - എ കെ സഖാഫി കന്യാന
• കൺവീനർ - ഉമ്മർ നാരമ്പാടി
• ഫിനാൻസ് കൺവീനർ - അഷ്‌റഫ്‌ (ബാഷ) നാരമ്പാടി
• വൈസ് ചെയർമാൻ - ഫാറൂഖ്, അക്ബർ അലി സഅദി, റസാക് മുസ്ലിയാർ പുണ്ടൂർ
• ജോയിന്റ് കൺവീനർ - റൗഫ്, അബ്ദുല്ല സഅദി തുപ്പക്കൽ, ഇഖ്‌ബാൽ ആലങ്കോട്
• ഫുഡ്‌ - ഷംസു, ജമാൽ, അബ്ദുറഹ്മാൻ, ഉമ്പുച്ച, അബ്ദുൽ റഹ്മാൻ എൻ എച്ച് 
• വളണ്ടിയർ - ഹസ്സൈനാർ പി കെ
• മീഡിയ - സാബിത്ത് ബദിയടുക്ക
• പ്രചരണം - ഫൈസൽ നെല്ലിക്കട്ട

No comments