പൊവ്വലിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു
പൊവ്വലിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു
പൊവ്വൽ : ഏറെ ഭീതിതമായ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി മഹാവിപത്തിനെതിരെ നാട്ടുകാരെയും പൊതുജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സിപിഐഎം പൊവ്വൽ, ബെഞ്ച് കോർട്,മാസ്തിക്കുണ്ട് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി.
നാട്ടിലെ ഭാവി തലമുറയെ മാരക ലഹരി പദാർത്ഥങ്ങൾ നൽകി വശീകരിച്ച് പല തെറ്റിലേക്കും നിർബന്ദിക്കുന്ന അത്യധികം ആപൽക്കരമായ സംഭവങ്ങൾ മുന്നിൽ നിൽക്കുമ്പോൾ കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അപകടകരമായ മൗനവും
രാഷ്ട്രീയം നോക്കിയുള്ള രഹസ്യ പിന്തുണയും വെള്ളപൂശലും നാടിനാപത്താണെന്നും, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനുള്ള സിപിഐഎം പോരാട്ടത്തിൽ നാട് ഒന്നായി അണിനിരക്കണമെന്നും
സിപിഎം വിശദീകരണ യോഗത്തിൽ നേതാക്കൾ അറിയിച്ചു.
സിപിഎം മുളിയാർ ലോക്കൽ കമ്മിറ്റി അംഗം മജീദ് പള്ളിക്കാൽ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം നബീസ സത്താർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി മാധവൻ, ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ, മുളയാർ ലോക്കൽ സെക്രട്ടറി ദാമോദര മാഷ്, എന്നിവർ സംസാരിച്ചു

No comments