കേരളത്തിൽ 5 മെഡിക്കൽ കോളജുകളിൽ നഴ്‌സിംഗ് കോളജുകൾക്ക് അനുമതി പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാകും നഴിസിംഗ് കോളേജുകൾ ആരംഭിക്കുക
കേരളത്തിൽ 5 മെഡിക്കൽ കോളജുകളിൽ നഴ്‌സിംഗ് കോളജുകൾക്ക് അനുമതി
പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാകും നഴിസിംഗ് കോളേജുകൾ ആരംഭിക്കുക
കേരളത്തിൽ പുതുതായി 5 നഴ്സിംഗ് കോളേജുകൾ കൂടി വരുന്നു. സംസ്ഥാനത്തെ അഞ്ച് നെഡിക്കൽ കോളേജുകളിൽ നഴ്‌സിംഗ് കോളജുകൾ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാകും നഴിസിംഗ് കോളേജുകൾ ആരംഭിക്കുക.
കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കുവാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. 5 നഴ്സിങ് കോളജുകൾ ആരംഭിക്കാൻ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യഘട്ടമാണിത്.
നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസർകോട് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസർഗോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാൽ മാത്രമേ മെഡിക്കൽ കമ്മിഷന്റെ അനുമതി തേടാനാകൂ.

No comments