Breaking News

ജനകീയ ഡോക്ടറുടെ മരണം ഉൾക്കൊള്ളാനാകാതെ നാട് ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകും വരെ രോഗികളെ പരിശോധിച്ചു അതേ ക്ലിനിക്കിൽ ഡോക്ടർ ജീവനൊടുക്കി പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജനങ്ങളെ സേവിച്ച ഡോ. പ്രദീപ്കുമാർ സ്വന്തം ക്ലിനിക്കിൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഞെട്ടലിലാണ്

 ജനകീയ ഡോക്ടറുടെ മരണം ഉൾക്കൊള്ളാനാകാതെ നാട്

ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകും വരെ രോഗികളെ പരിശോധിച്ചു

അതേ ക്ലിനിക്കിൽ ഡോക്ടർ ജീവനൊടുക്കി

പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജനങ്ങളെ സേവിച്ച ഡോ. പ്രദീപ്കുമാർ സ്വന്തം ക്ലിനിക്കിൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഞെട്ടലിലാണ്


പയ്യന്നൂർ ∙ ജനകീയ ഡോക്ടറുടെ മരണം ഉൾക്കൊള്ളാനാകാതെ നാട്. ഡോക്ടറുടെ സാന്ത്വനവും സഹായവും ലഭിച്ച സാധാരണക്കാരായ ആയിരങ്ങൾക്കാണ് ആ വേർപാട് വിശ്വസിക്കാനാകാത്തത്. 10 വർഷത്തിലധികമായി ഗവ.താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജനങ്ങളെ സേവിച്ച ഡോ. പ്രദീപ്കുമാർ സ്വന്തം ക്ലിനിക്കിൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഞെട്ടലിലാണ്.

ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകും വരെ ക്ലിനിക്കിൽ രോഗികളെ പരിശോധിച്ച ഡോക്ടറാണ് മണിക്കൂറുകൾക്കകം അതേ ക്ലിനിക്കിൽ ജീവനൊടുക്കിയെന്ന വിവരം നാടറിയുന്നത്. രോഗികളെ കാത്തിരുന്ന ഡോക്ടറായിരുന്നു പ്രദീപ്കുമാർ. ക്ലിനിക്കിൽ ബുക്ക് ചെയ്യുമ്പോൾ കൃത്യമായി സമയം പറയും. രോഗി സമയം തെറ്റി വന്നാലും ഡോക്ടർ കാത്തിരിക്കും. അസ്ഥിരോഗ ചികിത്സയിൽ സാധാരണക്കാരന് പലപ്പോഴും അവസാന വാക്ക് ഈ ഡോക്ടറുടെതായിരുന്നു.

No comments