കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് പരിക്ക് ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങിനുള്ളില്‍ കുടുങ്ങിപ്പോയി
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് പരിക്ക്
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങിനുള്ളില്‍ കുടുങ്ങിപ്പോയി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിചുണ്ടയ് 12 പേര്‍ക്ക് പരിക്ക്. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങിനുള്ളില്‍ കുടുങ്ങിപ്പോയി. പിന്നീട് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയ പാതയിലായിരുന്നു അപകടം. എതിര്‍ദിശയിലായി വന്ന ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.
വടകരയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

No comments