Breaking News

സെക്രട്ടറി അടക്കമുള്ള പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്താതെ കുമ്പള പഞ്ചായത്ത് ഭരണസമിതി കാസർകോട് ജോയിൻ ഡയറക്ടർ ഓഫീസ് ഉപരോധിച്ചു

 സെക്രട്ടറി അടക്കമുള്ള പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്താതെ 
കുമ്പള പഞ്ചായത്ത്

ഭരണസമിതി കാസർകോട് ജോയിൻ ഡയറക്ടർ ഓഫീസ് ഉപരോധിച്ചു 



കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി അടക്കമുള്ള പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാസർകോട് ജോയിൻ ഡയറക്ടർ ഓഫീസ് ഉപരോധിച്ചു.  

ഉപരോധ സംഗമം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി തായിറയൂസഫ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹിമാൻ ആരീക്കാടി സ്വാഗതം പറഞ്ഞു, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമഷെട്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സഫൂറ, നസീമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉൾവാർ, പ്രേമലത, റിയാസ്, അൻവർ, കൗലത്ത് ബീവി, മോഹന, താഹിറ ഷംഷീർ, വിവേകാനന്ദ ഷെട്ടി, വിദ്യാപൈ, സുലോചന അനിൽ, ശോഭ, രവിരാജ് തുമ്മ, പുഷ്പലതഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.

No comments