Breaking News

ജോലി ചെയ്യുന്നതിന് മാന്യമായ ശമ്പളമില്ല, പ്രതിഷേധകാലത്ത് കൂടെ നിൽക്കണം എന്ന അഭ്യർത്ഥ; തൊഴിലകൾക്ക് ഒപ്പം ചേർന്ന് മെസിയും കൂട്ടരും ഹോട്ടൽ വിട്ടു ; ഇതുകൊണ്ടാണ് മെസി നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്നതെന്ന് ആരാധകർ

 ജോലി ചെയ്യുന്നതിന് മാന്യമായ ശമ്പളമില്ല, പ്രതിഷേധകാലത്ത് കൂടെ നിൽക്കണം എന്ന അഭ്യർത്ഥ; തൊഴിലകൾക്ക് ഒപ്പം ചേർന്ന് മെസിയും കൂട്ടരും ഹോട്ടൽ വിട്ടു ; ഇതുകൊണ്ടാണ് മെസി നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്നതെന്ന് ആരാധകർ



ലയണൽ മെസി വന്നതിന് ശേഷം ഇന്റർ മിയാമി ക്ലബ്ബുമായി ബന്ധപ്പെട്ട വാർത്തകളൊക്കെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ലയണൽ മെസി വരുന്നതിന് മുമ്പ് അത്രയൊന്നും വാർത്തകളിൽ ഇടം കിട്ടാതിരുന്ന ടീമാണ് ഇതെന്ന് ഓർക്കണം. ഇന്റർ മിയാമി ടീം എടുത്ത ഒരു തീരുമാനമാണ് ഇപ്പോൾ വാർത്താലിലെ താരം. തൊഴിലാളികൾ അടുത്തിടെ പണിമുടക്കിയ സാന്റാ മോണിക്ക ഹോട്ടലിൽ ഈ വാരാന്ത്യത്തിൽ താമസിക്കില്ല എന്ന തീരുമാനമാണ് ടീം എടുത്തത്. വെള്ളിയാഴ്ച ഒരു യൂണിയൻ വൃത്തമാണ് ഈ വാർത്ത സ്ഥിതികരിച്ചത്,

ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്റർ മിയാമിയും സ്റ്റാർ ഫോർവേഡ് ലയണൽ മെസ്സിയും വെള്ളിയാഴ്ച ബീച്ച് സൈഡ് ഫെയർമോണ്ട് മിരാമറിൽ ചെക്ക് ഇൻ ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും ആ തീരുമാനം മാറ്റുകയും മറ്റൊരു സ്ഥലത്തേക്ക് താമസിക്കാൻ പോവുകയും ചെയ്തിരിക്കുകയാണ്.

ജോലിക്കാർ , പാചകക്കാർ, ബെൽമാൻമാർ, സെർവർമാർ എന്നിവർ ഈ മേഖലയിലുടനീളമുള്ള ആയിരക്കണക്കിന് ഹോട്ടൽ തൊഴിലാളികളുമായി ചേർന്ന് നാടെങ്ങും പ്രതിഷേധം നടത്തുകയാണ്. അവിടെ അവർ വർദ്ധിച്ചുവരുന്ന ഭവന ചെലവുകൾ നിറവേറ്റുന്നതിന് ഉയർന്ന ശമ്പളം ആവശ്യപ്പെടുന്നു.

ഉയർന്ന ശമ്പളം ആവശ്യപ്പെട്ടതിന്റെ ഫലമായി ഹോട്ടലുകാർ ഏർപ്പാടാക്കിയ ആളുകൾ തൊഴിലാളികളെ ആക്രമിക്കുക ആയിരുന്നു. ദയവ് ചെയ്ത് ഈ ഹോട്ടലിൽ താമസിക്കരുതെന്നും പ്രതിഷേധ കാലത്ത് കൂടെ നിൽക്കണം എന്നും മെസിയോടും കൂട്ടരോടും തൊഴിലാക്കികൾ ആവശ്യപ്പെട്ടു.

‘ഹോട്ടലിൽ നിന്ന് മാറാനും പണിമുടക്കിയ തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സമ്മതിച്ചതിന് മഹാനായ ലയണൽ മെസിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും നന്ദി!’ യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. മേജർ ലീഗ് സോക്കർ കളിക്കാരെ (MLSPA) പ്രതിനിധീകരിക്കുന്ന യൂണിയനും തീരുമാനത്തെ പ്രശംസിച്ചു.

ഫെയർമോണ്ട് മിരാമറിലും മറ്റ് LA ഏരിയ ഹോട്ടലുകളിലും പണിമുടക്കുന്ന തൊഴിലാളികൾക്കൊപ്പം നിൽക്കുന്നതിൽ MLSPA അഭിമാനിക്കുന്നു, ഈ വാരാന്ത്യത്തിൽ ഹോട്ടലുകൾ മാറ്റാനുള്ള MLS-ന്റെയും ഇന്റർ മിയാമിയുടെയും തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,’ MLS പ്ലേയേഴ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

No comments