കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് താക്കോല്‍, ഇയര്‍ ഫോണ്‍ മുതലായവ
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് താക്കോല്‍, ഇയര്‍ ഫോണ്‍ മുതലായവ
പഞ്ചാബ്: കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40കാരന്റെ വയറ്റിനുള്ളില്‍ കണ്ടെത്തിയത് ഇയര്‍ ഫോണുകള്‍, നട്ടുകള്‍- ബോള്‍ട്ടുകള്‍, വാഷറുകള്‍, ലോക്ക്, താക്കോലുകള്‍ തുടങ്ങിയവ.
കഴിഞ്ഞ രണ്ട് വര്‍ഷമായി നീണ്ടുനിന്ന വയറുവേദന കടുത്തതോടെയാണ് പഞ്ചാബിലെ മോഗ സ്വദേശിയായ നാല്‍പതുകാരനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ എന്താണ് വയറുവേദനയ്ക്ക് കാരണമായതെന്ന് ആദ്യം ഡോക്ടര്‍ക്ക് മനസിലായില്ല.
തുടര്‍ന്ന് നടത്തിയ സ്‌കാനിംഗ് യുവാവിന്റെ വയറ്റിനുള്ളില്‍ എന്തെല്ലാമോ കുടുങ്ങിക്കിടക്കുന്നതായി മനസിലായി. വയറുവേദനയ്ക്ക് പുറമെ പനി, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും യുവാവിനുണ്ടായിരുന്നു.
വൈകാതെ തന്നെ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തി. ഇതോടെ യുവാവിന്റെ വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് ഇയര്‍ ഫോണുകള്‍, നട്ടുകള്‍- ബോള്‍ട്ടുകള്‍, വാഷറുകള്‍, ലോക്ക്, താക്കോലുകള്‍ എന്നിങ്ങനെ പല ഉപകരണങ്ങളും ലോഹാവശിഷ്ടങ്ങളുമാണ്.
അതേസമയം, എല്ലാം വിജയകരമായി പുറത്തെടുത്തു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ എപ്പോഴാണ് രോഗിയായ വ്യക്തി ഇങ്ങനെയുള്ള ലോഹാവശിഷ്ടങ്ങളോ ഉപകരണങ്ങളോ വിഴുങ്ങിയത് എന്നതൊന്നും ബന്ധുക്കള്‍ക്ക് അറിയില്ല. എന്നാല്‍ യുവാവ് മാനസികാസ്വസ്ഥതകളുള്ള ആളാണെന്ന് കുടുംബം പറഞ്ഞു.
No comments