Breaking News

നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം, ലോട്ടറി കടയിൽ കള്ളൻ; ഓണം ബംബർ ടിക്കറ്റുകൾ മോഷണം പോയി

 നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം, ലോട്ടറി കടയിൽ കള്ളൻ; ഓണം ബംബർ ടിക്കറ്റുകൾ മോഷണം പോയി


പാലക്കാട്: ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ണാർക്കാട് ചുങ്കത്ത് ലോട്ടറി കടയിൽ കള്ളൻ കയറി. ഇന്ന് നറുക്കെടുക്കുന്ന 3 ഓണം ബംബർ ടിക്കറ്റുകളാണ് കടയിൽ നിന്ന് മോഷണം പോയത്. പി.എസ് ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പുഷ്പലത എന്ന സ്ത്രീയാണ് കടയുടമ. നേരത്തെ മൂന്നുപേർക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയിൽ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിട്ടുണ്ട്. അതേസമയം, എംഇഎസ് ഇം​ഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്തെ മറ്റു മൂന്ന് കടകളിൽ കൂടി കള്ളൻ കയറിയിട്ടുണ്ട്. കടയിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രദേശത്തെ മറ്റു സിസിടിവികൾ പൊലീസ് പരിശോധിച്ചു വരികയാണ്. 

അതേസമയം, അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസിൽ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

No comments