Breaking News

അൽ ജബീൻ ഹബ്ബ് ഡോക്യൂമെന്റസ് ക്ലിയറിംഗ് സർവീസ് യു എ ഇ, ജി എച് എസ് എസ് കുമ്പള ഫുട്ബോൾ ടീമിന് നൽകിയ ജേഴ്‌സി

 അൽ ജബീൻ ഹബ്ബ് ഡോക്യൂമെന്റസ് ക്ലിയറിംഗ് സർവീസ് യു എ ഇ, ജി എച് എസ് എസ് കുമ്പള ഫുട്ബോൾ ടീമിന് നൽകിയ ജേഴ്‌സി 


കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റുമായ അഷ്‌റഫ്‌ കർള സ്കൂൾ ടീം ക്യാപ്റ്റന് നൽകി പ്രകാശനം ചെയ്തു





കുമ്പള :
യു എ ഇ യിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ അൽ ജബീൻ ഹബ്ബ് ഡോക്യൂമെന്റസ് ക്ലിയറിംഗ് സർവീസ് ജി എച് എസ് എസ് കുമ്പള ഫുട്ബോൾ ടീമിന് നൽകിയ ജേഴ്‌സി കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റുമായ അഷ്‌റഫ്‌ കർള സ്കൂൾ ടീം ക്യാപ്റ്റനു നൽകി പ്രകാശനം ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ കെ ആരിഫ് അദ്ധ്യക്ഷത വയിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ബി എ റഹ്മാൻ, കായിക അദ്ധ്യാപിക തങ്കമണി, ടീം നായകൻ മാരായ അബ്ദുള്ള, ഷാനി, മുഹമ്മദ്‌ റഫീഖ് തുടങ്ങിയർ ചടങ്ങിൽസംസാരിച്ചു.

 പ്രിൻസിപ്പൾ ഇൻ ചാർജ് രവി മാസ്റ്റർ സ്വാഗതം പറഞ്ഞു

No comments