Breaking News

പൊവ്വൽ സൂപ്പർസ്റ്റാർ ഗൾഫ് കമ്മിറ്റിക്ക് പുതിയ സാരഥികൾ

 പൊവ്വൽ സൂപ്പർസ്റ്റാർ ഗൾഫ് കമ്മിറ്റിക്ക് പുതിയ സാരഥികൾ


ദുബൈ: പൊവ്വൽ സൂപ്പർ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ഗൾഫ് കമ്മിറ്റി 2024-26 കാലയളവിലേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.

 പ്രസിഡന്റായി അഷ്റഫ് പി എ യും ജനറൽ സെക്രട്ടറിയായി അബ്ദു റഹ്മാൻ പൈക്ക യെയും, ട്രഷറർ ആയി ഇബ്രാഹിം എസ് കെ യും തെരഞ്ഞെടുത്തു.

ഷാഫി സി എ , സി ടി അലി, ഹുസൈൻ കടവത്ത്, ഇബ്രാഹിം ബെഞ്ച് കോർട്ട് എന്നിവരാണ്​ വൈസ് പ്രസിഡന്റ്മാർ. 

ബാത്തിഷ അൽ മദീന, അബ്ദുറഹ്മാൻ കോലാച്ചി , സാദിഖ് എം പി, മൻസൂർ പി എന്നിവരാണ് സെക്രട്ടറിമാർ.

ഖാലിദ് അൽ മാസ് ചാരിറ്റി ചെയർമാൻ,
ഹമീദ് ബി എച്ച് ചാരിറ്റി കൺവീനർ,
മുഹമ്മദ് അക്കിയാളി വൈസ് ചെയർമാൻ,
ബഷീർ കുർസ് ജോയിന്റ് കൺവീനർ
മൊയ്തു കോട്ട ജോയന്റ് കൺവീനർ.

സ്പോർട്സ് കോ ഓഡിനേറ്റർമാരായി
അലി പി എം
ഇഖ്ബാൽ ചാൽക്കര
ജുനൈദ് മദനി നഗർ എന്നിവരെ തെരെഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി അബ്ദുൽ ഖാദർ മൊട്ട, അബ്ദുറഹ്മാൻ ബി എച്ച്, അബ്ബാസ് കെ പി, ഇസ്മായിൽ പി എം, ഇഖ്ബാൽ പി എസ് എന്നിവരെയും തെരഞ്ഞെടുത്തു.

പൊവ്വൽ പ്രദേശത്ത് വരും വർഷങ്ങളിൽ സന്നദ്ധ, കല, സാംസ്‌കാരിക, കായിക മേഖലയിൽ വ്യത്യസ്തങ്ങളായ പരിപാടികളുമായി സൂപ്പർ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുമെന്ന്​ പ്രസിഡന്റ് അഷ്റഫ് പി എ പറഞ്ഞു. 

ജനറൽ ബോഡി യോഗത്തിൽ ഖാലിദ് അൽ മാസ് അദ്ധ്യക്ഷത വഹിച്ചു.
അബ്ബാസ് പള്ളം യോഗം ഉത്ഘാടനം ചെയ്തു. ബാത്തിഷ അൽ മദീന ആമുഖ പ്രഭാഷണം നടത്തി. അഷറഫ് പി എ സ്വാഗതവും ഇബ്രാഹിം എസ് കെ നന്ദിയും പറഞ്ഞു.
അബ്ദുൾറഹ്മാൻ പി
 എൻ സംബന്ധിച്ചു.
പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് അബ്ബാസ് പള്ളം നേതൃത്വം നൽകി.

No comments