പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും
പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും
കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ്മുറിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ദാരുണ കൊലപാതകം. കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് റിപ്പോര്‍ട്ട്. ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി കണ്ണൂര്‍ സ്വദേശി ഷാനിഫ് പോലീസിന് മൊഴി നല്‍കി. മരണം ഉറപ്പിക്കാന്‍ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീര്‍ ശാസ്ത്രീയ പരിശോധന നടത്തും.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. കറുകപ്പള്ളിയിലെ ലോഡ്ജില്‍ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
No comments