Breaking News

സ്വർണവിലയിൽ നേരിയ ഇടിവ് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു 46000 രൂപയിലെത്തി

 സ്വർണവിലയിൽ നേരിയ ഇടിവ്

ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു 46000 രൂപയിലെത്തി 





തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വമ്പൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46000 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്. അതിർസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

No comments