ഇംഗ്ലീഷ് വീര്യം തല്ലിക്കെടുത്തി രോഹിത്തും കൂട്ടരും; വിശാഖപട്ടണത്ത് ഇന്ത്യന്‍ വിജയഗാഥ
ഇംഗ്ലീഷ് വീര്യം തല്ലിക്കെടുത്തി രോഹിത്തും കൂട്ടരും; വിശാഖപട്ടണത്ത് ഇന്ത്യന്‍ വിജയഗാഥ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 400 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 292 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും ആര്‍ അശ്വിന്റെയും ബോളിംഗ് പ്രകടനമാണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്.
അര്‍ധ സെഞ്ചറി നേടിയ സാക് ക്രൗളി (73) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഫോക്‌സ് 36, ടോം ഹാര്‍ട്ട്‌ലി 36, ബെന്‍ ഡക്കറ്റ് 28, രേഹന്‍ അഹമ്മദ് 23, ഓലി പോപ്പ് 23, ജോണി ബെയര്‍സ്‌റ്റോ 26 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
രണ്ടാം ഇന്നിങ്‌സിലെ മൂന്നു വിക്കറ്റ് ഉള്‍പ്പെടെ ബുംറ മത്സരത്തില്‍ 9 വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ ആര്‍ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (209) കളിയിലെ താരമായി. അഞ്ചുമത്സര പരമ്പരയില്‍ ഇരു ടീമുകള്‍ക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്‌കോട്ടില്‍ ആരംഭിക്കും.
No comments