ഏഷ്യന്‍ രാജാക്കന്‍മാരെ ഇന്നറിയാം; കിരീടം നിലനിര്‍ത്താന്‍ ഖത്തര്‍, അട്ടിമറി പ്രതീക്ഷയില്‍ ജോര്‍ദാന്‍
ഏഷ്യന്‍ രാജാക്കന്‍മാരെ ഇന്നറിയാം; കിരീടം നിലനിര്‍ത്താന്‍ ഖത്തര്‍, അട്ടിമറി പ്രതീക്ഷയില്‍ ജോര്‍ദാന്‍
ദോഹ: AFC ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ ഇന്ന് ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ഖത്തര്‍ ജോര്‍ദാനെ നേരിടും. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം. ആദ്യമായി ഏഷ്യന്‍ കപ്പിന്റെ ഫൈനല്‍ കളിക്കുന്ന ജോര്‍ദാന്‍ കിരീട നേട്ടം സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഫിഫ റാങ്കിങ്ങില്‍ 87ാം സ്ഥാനത്താണ് ജോര്‍ദാന്‍. എന്നാല്‍ 23ാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണ കൊറിയയെ സെമിയില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ജോര്‍ദാനുണ്ട്. 58 ആണ് ഫിഫ റാങ്കിങ്ങില്‍ ഖത്തറിന്റെ സ്ഥാനം. ഇരുടീമുകളും മുന്‍പ് ഒന്‍പത് തവണ ഏറ്റുമുട്ടിയിരുന്നു. ആറിലും ഖത്തര്‍ സംഘം വിജയം നേടി.
ഇരുടീമുകളും 9 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയിച്ചത് ഖത്തറാണ്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ ഖത്തറിനെ തോല്‍പ്പിച്ചത് ജോര്‍ദാന് ആത്മവിശ്വാനം നല്‍കുന്ന ഘടകമാണ്. പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളും ഉപയോഗിച്ചാണ് ജോര്‍ദാന്‍ കൊറിയ അടക്കമുള്ള എതിരാളികളെ വീഴ്ത്തിയത്. ഈ തന്ത്രത്തിന് ഖത്തറിന്റെ മറുമരുന്ന് എന്താകുമെന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാണാം. 2019ല്‍ യു.എ.ഇയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ 31ന് പരാജയപ്പെടുത്തിയായിരുന്നു ഖത്തര്‍ കിരീടം ചൂടിയത്.
No comments