Breaking News

നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്‍; പഞ്ചാബ് വിജയം 5 വിക്കറ്റിന്

 നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്‍; പഞ്ചാബ് വിജയം 5 വിക്കറ്റിന്




വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം തുടക്കത്തിലെ പിഴക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും പുറത്തായി. രാജസ്ഥാന്റെ എപ്പോഴത്തെയും ഏറ്റവും വലിയ പ്രതീക്ഷയായ സഞ്ജു സാംസൺ 15 പന്തിൽ 18 റൺസ് സ്വന്തമാക്കി വീണതോടെ കൂടുതൽ പ്രതിരോധത്തിലായി രാജസ്ഥാൻ റോയൽസ്. പിന്നീട് ഒരുമിച്ച പരാഗും അശ്വിനും ചേർന്നാണ് രാജസ്ഥാന് മുന്നോട്ടു നയിച്ചത് അശ്വിൻ 19 പന്തിൽ 28 റൺസ് നേടി പുറത്തായി. പിന്നീട് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന റിയാൻ പരാഗ് രാജസ്ഥാൻ സ്കോർ 144 ൽ എത്തിക്കാൻ വലിയ സംഭാവന ചെയ്തു. 34 പന്തിൽ 48 റൺസാണ് പരാഗ് അടിച്ചെടുത്തത്.

No comments