സംസ്ഥാനത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും; മദ്യക്കയറ്റുമതിക്കും ഇളവ് വരും; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനം
സംസ്ഥാനത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും; മദ്യക്കയറ്റുമതിക്കും ഇളവ് വരും; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കും. നികുതി വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ മദ്യവിൽപനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു.
അതേസമയം, ഇക്കാര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.

No comments