Breaking News

തമിഴകത്ത് വിജയക്കൊടി പറത്താന്‍ വിജയ് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജന്മദിനത്തില്‍

 തമിഴകത്ത് വിജയക്കൊടി പറത്താന്‍ വിജയ്

പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജന്മദിനത്തില്‍



ചെന്നൈ: തമിഴ് മക്കളുടെ ഇളയ ദളപതി നടന്‍ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രിക് കഴകം’ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22ന്. നടന്റെ ജന്മദിനമായ ജൂണ്‍ 22ന് മധുരയില്‍ സമ്മേളനം നടത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

ഫെബ്രുവരിയില്‍ സ്ഥാപിച്ച പാര്‍ട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാന വ്യാപകമായി നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഈ ദിനത്തില്‍ ഇത്തവണ പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്.

മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പ്രത്യേക മൊബൈല്‍ ആപ് വഴിയാണ് പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നു തമിഴക വെട്രിക് കഴകം ഭാരവാഹികള്‍ പറഞ്ഞു.

No comments