Breaking News

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, ജീവനൊടുക്കി വിദ്യാര്‍ത്ഥി, നടുക്കം

 പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, ജീവനൊടുക്കി വിദ്യാര്‍ത്ഥി, നടുക്കം




തിരുവനന്തപുരം: പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കൃഷ്ണന്‍ ഉണ്ണി പരീക്ഷയില്‍ തോറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കൃഷ്ണന്‍ ഉണ്ണി ജീവനൊടുക്കിയതെന്നാണ് വിവരം. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കൃഷ്ണന്‍ ഉണ്ണിയുടെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും വേദനയിലാഴ്ത്തുകയാണ്.

No comments