അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി; കൊടും ക്രൂരത ലഹരിക്ക് അടിമപ്പെട്ട്
അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി; കൊടും ക്രൂരത ലഹരിക്ക് അടിമപ്പെട്ട്
ഉത്തര്‍പ്രദേശില്‍ ലഹരിക്കടിമയായ യുവാവ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അമ്മയെയും, ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് 42കാരനായ അനുരാഗ് സിംഗ് ആത്മഹത്യ ചെയ്തത്. ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപുരില്‍ ആണ് സംഭവം നടന്നത്.
ശനിയാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത്. ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് അനുരാഗ് ക്രൂരകൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടിമയായ അനുരാഗ് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു.
അനുരാഗ് 65കാരിയായ അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. അമ്മ സാവിത്രിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യ പ്രിയങ്കയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 12, 9, 6 വയസുള്ള തന്റെ മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊലപ്പടുത്തുകയായിരുന്നു.
ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് അനുരാഗ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൊലപാതകത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസും ഫോറന്‍സിക് സംഘവും അറിയിച്ചു.

No comments