Breaking News

പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാൻ കൊൽക്കത്ത ഇന്നിറങ്ങും പുറത്തായതിന്‍റെ നാണക്കേട് മറയ്ക്കാൻ മുംബൈ

 പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാൻ കൊൽക്കത്ത ഇന്നിറങ്ങും

പുറത്തായതിന്‍റെ നാണക്കേട് മറയ്ക്കാൻ മുംബൈ




കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരക്കാണ് മത്സരം. സ്വന്തം തട്ടകത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാനാണ് കൊൽക്കത്ത ഇറങ്ങുന്നതെങ്കില്‍ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായതിന്‍റെ നാണക്കേട് മറക്കാനാണ് മുംബൈ ഇറങ്ങുന്നത്.

ഗൗതം ഗംഭീർ മെന്‍ററായി തിരച്ചെത്തിയതോടെ കൊൽക്കത്ത വൻ തിരിച്ചുവരവാണ് നടത്തിയത്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ് കൊല്‍ക്കത്ത. പരാജയമറിഞ്ഞത് മൂന്ന് കളിയിൽ മാത്രം. ഈഡൻ ഗാർഡൻസിലെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറുകയാണ് ഇന്ന് കൊല്‍ക്കത്തയുടെ ലക്ഷ്യം. കൊൽക്കത്തയുടെ ബാറ്റിംഗും ബൗളിംഗും ഒന്നിനൊന്ന് മെച്ചമാണ്. ഓപ്പണര്‍മാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും നൽകുന്ന സ്വപ്നതുല്യ തുടക്കത്തിനുശേഷം രഘുവൻശിയും ശ്രേയസ് അയ്യറും രമൺദീപ് സിങും ആന്ദ്രെ റസലും റിങ്കു സിംഗുമെല്ലാം തകര്‍ത്തടിക്കുമ്പോള്‍ വന്‍ സ്കോറുകള്‍ കൊല്‍ക്കത്തക്ക് പുതുമയല്ലാതായി

No comments