Breaking News

തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു; മകന് എതിരെ കേസെടുത്തു

 തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു; മകന് എതിരെ കേസെടുത്തു




കൊച്ചി: തൃപ്പൂണിത്തുറയിൽ വാടകവീട്ടിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ തനിച്ചാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള ഷൺമുഖനെയാണ് മക്കൾ ഉപേക്ഷിച്ചത്.

സംഭവത്തിൽ മകനെതിരേ പോലീസ് കേസെടുത്തു. വയോധികനെ തൃപ്പൂണിത്തുറ
താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോൾ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്‌ക്കെത്തിയത്. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് വീട്ടുടമയുമായി തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ ഉപേക്ഷിച്ച് വീട്ടുസാധനങ്ങളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്.

No comments