കൈയ്‌ക്ക് പകരം നാവ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്‌ത്രക്രിയ
കൈയ്‌ക്ക് പകരം നാവ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്‌ത്രക്രിയ
കോഴിക്കോട്: വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടർ. കൈയിലെ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരി ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. രാവിലെ 9 മണിക്കാണ് ഓപ്പറേഷൻ തിയേറ്ററിൽ കുട്ടിയെ കയറ്റിയത്. തിരിച്ച് വന്നത് വായിൽ നിറയെ പഞ്ഞി തിരുകി.
തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ. കുട്ടിയുടെ നാവില്‍ തടസമുണ്ടായിരുന്നെന്നും അത് നീക്കം ചെയ്‌തതാണെന്നും ഡോക്‌ടർ പറഞ്ഞു. സംഭവത്തിൽ സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുതിയ പിഴവ് വന്നിരിക്കുന്നത്.
No comments