Breaking News

രക്ഷാപ്രവർത്തനത്തിന് മാതൃകയായ കരിപ്പൂര്‍ വിമാനാപകടം ബിഗ്‌ സ്‌ക്രീനിലേക്ക്; 'കാലിക്കറ്റ് എയർ ക്രാഷ്' എന്ന പേരിൽ സിനിമ ഒരുങ്ങുന്നു

 രക്ഷാപ്രവർത്തനത്തിന് മാതൃകയായ കരിപ്പൂര്‍ വിമാനാപകടം ബിഗ്‌ സ്‌ക്രീനിലേക്ക്; 'കാലിക്കറ്റ് എയർ ക്രാഷ്' എന്ന പേരിൽ സിനിമ ഒരുങ്ങുന്നു




രക്ഷാപ്രവർത്തനത്തിന് മാതൃകയായ കാലിക്കറ്റ് വിമാനാപകടം 'കാലിക്കറ്റ് എയർ ക്രാഷ്' എന്ന പേരിൽ സിനിമയാകുന്നു. 184 യാത്രക്കാരുമായി ദുബായ് ഇന്‍റര്‍നാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയര്‍ന്ന വിമാനം പ്രവാസികള്‍ക്ക് താങ്ങായി നിന്ന നാടിനെ ഉലച്ച കൊവിഡില്‍ നിന്നൊരു ടേക്ക് ഓഫ്‌ ആയിരുന്നു. വില്ലൻ വൈറസിനെ വിജയിച്ചു നടന്നവരുടെ, തൊഴിൽ നഷ്‌ടപ്പെട്ടവരുടെ, ജന്മനാടിന്‍റെ സുരക്ഷിതത്വത്തിലേക്കുളള ഒരു പറന്നിറങ്ങൽ. അതിനെയെല്ലാം തകിടം മറിച്ച ആ മനുഷ്യരുടെയെല്ലാം സ്വപ്‌നങ്ങളും പ്രതീക്ഷകളും നിലം പതിച്ച ആ രാത്രിയാണ് സിനിമയാകാന്‍ ഒരുങ്ങുന്നത്.

മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കാനാണ് പദ്ധതിയിടുന്നത്. ബിജു, സുധീർ പൂജപ്പുര, നൗഷാദ് അടിമാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഇരുന്നൂറോളം പുതുമുഖങ്ങളും ഒന്നിക്കുന്നു. സിനിമയുടെ ഛായാഗ്രഹണം ബാലഭരണി നിർവഹിക്കും. 'ജവാനി'ലൂടെ ശ്രദ്ധേയനായ രാജേഷ് തൈത്തറയാണ് സെറ്റ് നിര്‍മ്മാണം.

ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ ചിത്രത്തിന്‍റെ പിന്നണിയിൽ ഒന്നിക്കും. ചിത്രം വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്‌റ്റ് മാസത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

No comments