മദ്രസ്സ വിദ്യാർഥികൾക്ക് കുടിവെള്ള സംവിധാനം സജ്ജമാക്കി ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ
മദ്രസ്സ വിദ്യാർഥികൾക്ക് കുടിവെള്ള സംവിധാനം സജ്ജമാക്കി
ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ
ബോവിക്കാനം :
ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷനും അൽ അമീൻ യുഎ ഇ കമ്മിറ്റിയും ചേർന്ന് ബോവിക്കാനം ഹയാത്തുൽ ഇസ്ലാം മദ്രസ്സ കുട്ടികൾക്കു വേണ്ടി വാട്ടർ ഡിസ്‌പെൻസർ മെഷീൻ സ്ഥാപിച്ചു.അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്ന മദ്രസയിലെ ഈ കുടിവെള്ള സംവിധാനം കുട്ടികൾക്ക് ഏറെ ഉപകാരമായി മാറും.ഉന്നത നിലവാരം ഉറപ്പു നൽകുന്ന വാട്ടർ ഡിസ്‌പെൻസർ വെള്ളിയാഴ്ച്ച ജുമുഅ നിസ്കാര ശേഷം ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ് ബി അബ്ദുൽ റഹിമാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഖത്വീബ് അഷ്‌റഫ് ഹിംദാദി പ്രാർത്ഥന നടത്തി. യോഗത്തിനു അൽ അമീൻ യൂത്ത് ഫെഡറേഷൻ ഭാരവാഹികളും ജമാഅത്ത് ഭാരവാഹികളും നേതൃത്വം നൽകി.നാടിന്റെ ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്ന വീശിഷ്ട വ്യക്തികളും ചടങ്ങിന് സാന്നിധ്യം അറിയിച്ചു.
No comments