വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം; ഒപ്പം തിരുത്താനും കഴിയും
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം; ഒപ്പം തിരുത്താനും കഴിയും
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഒപ്പം തിരുത്താനുമുള്ള അവസരം വന്നിരിക്കുന്നു. വോട്ടര്‍ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വൈകുന്നേരം അഞ്ച് മണിവരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആക്ഷേപങ്ങളിലും അപേക്ഷകളിലും ജൂണ്‍ 29നകം ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും.
അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തെറ്റുകള്‍ തിരുത്താനും മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്താനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്താനും ഉള്‍പ്പെടെ അവസരമുണ്ട്.
ബി.എല്‍.ഒമാരുടെ സഹായത്തോടെയും സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാം. വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, www.voters.eci.gov.in എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceokerala.gov.in.

No comments