വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ മരണം 119, തിരിച്ചറിഞ്ഞത് 34 പേരെ മാത്രം
വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ
മരണം 119, തിരിച്ചറിഞ്ഞത് 34 പേരെ മാത്രം
വയനാട് ചൂരൽമലയിണ്ടായ ഉരുള്‍പൊട്ടലിൽ മരണസംഖ്യ അനുനിമിഷം ഉയരുന്നു. 119 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. നൂറോളം പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
ചൊവ്വ പുലർച്ചെ ഒന്നോടെയാണ് ഉരുൾപൊട്ടലുണ്ടായതും മുണ്ടക്കൈ ടൗൺ മേഖലയാകെ ഒലിച്ചുപോയതും. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വൈകീട്ട് നാലോടെ രണ്ടാമത്തെ ഉരുൾപൊട്ടലും ഇവിടെയുണ്ടായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മൃതദേഹങ്ങൾ പലയിടത്തു നിന്നായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളിൽ 34 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഒട്ടേറെ മൃതദേഹങ്ങൾ പല ഭാഗങ്ങളായാണ് ലഭിച്ചിരിക്കുന്നത്. രാത്രിയിലും രക്ഷാപ്രവർത്തനം തുടരും. വ്യോമസേനയുടെ ഹെലികോപ്ടര് ദുരന്തമേഖലയില് ഇറക്കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

No comments