Breaking News

'പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ, അന്വേഷണം ആരംഭിച്ചു

 'പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ, അന്വേഷണം ആരംഭിച്ചു




ആലുവയിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. സ്ഥാപനത്തിൻ്റെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പെൺകുട്ടികളെ കാണാതെയാകുന്നത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് പെൺകുട്ടികൾ. വിവരം ശ്രദ്ധയിൽപെട്ട സ്ഥാപനത്തിൻ്റെ അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് പൊലീസ് പരിശോധിച്ച് വരുന്നത്.

No comments