Breaking News

നിലവിലെ വൈറസിനേക്കാള്‍ പത്ത് മടങ്ങ് ശക്തി കൂടുതലുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി



ക്വാലാലംപൂര്‍: നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.


നേരത്തേ ചില രാജ്യങ്ങളില്‍ ‘D614G’ എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തില്‍ പെടുന്ന വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത്.

ഫിലിപ്പീന്‍സില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

No comments