സുഭിക്ഷ കേരളം പദ്ധതി ചൗക്കി മയിൽ വില്ലാരം തറവാട് പത്ത് ഏക്കർ കൃഷി നെൽ വയൽ എം എൽ എ, എൻ എ നെല്ലിക്കുന്ന് സന്ദർശനം നടത്തി
ചൗക്കി :
സുഭിക്ഷ കേരളം പദ്ധതിയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ബില്ലറാണ് തറവാട് വയലിൽ കൃഷി ഇറക്കിയ പത്ത് ഏക്കറോളം വരുന്ന നെൽ വയലിൽ ബഹു കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് സന്ദർശനം നടത്തി.
ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ എ എ ജലീൽ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മുജീബ് കമ്പാർ, കൃഷി ഓഫീസർ ശ്രീ ചവന നരസിംഹലു തറവാട് പ്രസിഡന്റ് ശ്രീ ശ്രീധരൻ നീർച്ചാൽ, സെക്രട്ടറി രഞ്ജിത് നീർച്ചാൽ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. നെൽവയലിന്റെ അടിസ്ഥാന സൗകര്യത്തിനു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് ബഹു എം എൽ എ അറിയിച്ചു.

No comments