Breaking News

റയലിനെ തകർത്ത് സിറ്റി; ജയിച്ചിട്ടും പുറത്തായി യുവെന്റസ് റയലും യുവന്റസും പുറത്തായതോടെ ക്വാര്‍ട്ടറില്‍ സൂപ്പര്‍ ക്ലബുകള്‍ തമ്മിലേറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായി



യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് യുവെന്റസ് പുറത്ത്. ലിയോണിനെതിരേ യുവെന്റസിന് 2-1 ന് ജയം നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യപാദ മത്സരത്തില്‍ ലിയോണ്‍ ഒരു ഗോളിന് വിജയിച്ചിരുന്നു.

12ാം മിനിറ്റിലെ പെനല്‍റ്റി ഗോളാണ് ലിയോണിനെ കാത്തത്. യുവെയ്‌ക്കെതിരായ റഫറിയുടെ പെനാല്‍റ്റിയില്‍ മെംഫിസ് ഡീപെയെടുത്ത കിക്ക് ലക്ഷ്യം കാണുകയായിരുന്നു. യുവന്റെസിനായ റൊണാള്‍ഡോയുടെ ഒറ്റയാന്‍ പോരാട്ടമാണ് മൈതാനത്ത് കാണാനായത്. 43-ാം മിനിറ്റിലും 60-ാം മിനിറ്റിലും റൊണാള്‍ഡോയുടെ കാലുകള്‍ക്ക് ലക്ഷ്യം പിഴച്ചില്ല. എങ്കിലും ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഒരു ഗോള്‍ കൂടി അനിവാര്യമായിരുന്നു.

റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തിലും 2-1ന് ജയിച്ച് കയറിയ സിറ്റി ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.

റയലും യുവന്റസും പുറത്തായതോടെ ക്വാര്‍ട്ടറില്‍ സൂപ്പര്‍ ക്ലബുകള്‍ തമ്മിലേറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായി. അടുത്തയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ലിയോണ്‍ സിറ്റിയെ നേരിടും.

No comments