Breaking News

യുപിയിൽ പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു





ലഖ്നൗ: യുപിയിൽ ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് വെടിയേറ്റ് മരിച്ചു. സഞ്ജയ് ഖോഖർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ അദ്ദേഹത്തിന് ബാഗ്പത്തിലെ സ്വന്തം കൃഷിയിടത്തിൽ വെച്ചാണ് വെടിയേറ്റത്.

നടക്കാനിറങ്ങിയ ബിജെപി മുൻ ജില്ലാ അധ്യക്ഷനെതിരെ മൂന്ന് അജ്ഞാതരാണ് വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രീതിയിലാണ് സഞ്ജയ് ഖോഖറെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ബാഗ്പത്തിലെ ചപ്രൗലിയിലാണ് സംഭവം. കൃഷിയടത്തിൽ വെടിയേറ്റ് കിടക്കുന്ന സഞ്ജയ് ഖോഖാറിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നാട്ടുകാരെയും പോലീസിനെയും വീഡിയോയിൽ കാണമെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ബിജെപി നേതാവിന്‍റെ കൊലപാതകത്തിൽ ദുഖം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റവാളികളെ ഉടൻ പിടികൂടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

No comments